Thursday, December 10, 2009

വറുതിക്കാലം

വറുതിക്കാലമോ?
കേട്ടാല്‍ ഭയാനകം
അനുഭവിച്ചീടില്‍ ദുരിത സമ്മേളനം
എന്താണോ അതിന്‍ വിപത്തുകള്‍?
പടര്‍ന്നു പന്തലിച്ച  കയ്പവല്ലരികള്‍
അതിന്‍ ഗതിയൊന്നോര്‍ത്തുനോക്കൂ
കത്തിക്കരിഞ്ഞ വേനലിനുച്ചിയില്‍
വാടിവാടി തളര്‍ന്നാടി വീഴ്കേ,
ഒരുതുള്ളിവെള്ളത്തെ ഏറ്റുവാങ്ങീടുവാന്‍
മണ്‍കുടമെന്നേ തപസ്സിരിപ്പൂ.
ഒരുതുള്ളിക്കെന്തിന്നനേകം കുടങ്ങള്‍?
കാര്‍മേഘമേ നീ എവിടൊളിച്ചൂ?
ഇവിടെനിന്നുയരും നിലവിളി കേള്‍പ്പീലേ....
വറുതിയിലിനിയും തളയ്ക്കരുതേ.

6 comments:

  1. ഒരു തുള്ളിവെള്ളത്തെ ഏറ്റുവാങ്ങീടുവാന്‍ ഇവിടെ എത്ര എത്ര മണ്‍കുടങ്ങളാണെന്നോ തപസ്സിരിക്കുന്നത്---
    നന്നായി എഴുതി
    നവവത്സരാശംസകള്‍

    ReplyDelete
  2. അച്ചുമോളേ,
    ഏതു വറുതിക്കാലത്തും വാടാതെ, ഉണങ്ങാ‍തെ നില്‍ക്കട്ടെ ഈ തുമ്പക്കുടം. ആശംസകള്‍.ഇനിയുമെഴുതൂ.

    ReplyDelete
  3. ഈ കൊടും വറുതിയെ
    കുളിര്‍ മഴയാക്കിയ അച്ചുകുട്ടിക്കു അഭിനന്ദനങ്ങള്‍ !
    ഒപ്പം പ്രതീക്ഷകളുടെ നല്ലൊരു പുതുവര്‍ഷം നേരുന്നു!

    ReplyDelete
  4. എഴുത്ത് നിര്‍ത്തിയോ ഒന്നും കാണാനില്ലല്ലോ

    ReplyDelete