Tuesday, December 8, 2009

മോഹമഴ

വെള്ളിമുത്തുപോലെ പെയ്യുന്ന മഴ
വെള്ളിക്കൊലുസുപോല്‍
നിന്നെ ഞാന്‍ പാദങ്ങളില്‍ അണിഞ്ഞിരുന്നു
നിന്റെ കുളിരില്‍ മയങ്ങിയിരുന്നു
മെല്ലെ മെല്ലെ ഉറങ്ങിയിരുന്നു
മഴമുത്തുകളോടൊത്ത്
കളിക്കാന്‍ കൊതിച്ചിരുന്നു.
എന്റെ മുടിയിഴയില്‍ വീണു കാണാതായ നീ
വീണ്ടും മുത്തായ് നിലംപതിച്ചു.
അന്നാ മഴയില്‍ ആദ്യമായ് ഇറങ്ങിയ ഞാന്‍
പിന്നോരിക്കലും ആടിത്തിമിര്‍ക്കുന്ന
മഴയോടൊത്തു കളിച്ചില്ല.
കഠിനമായ രോഗത്തിന്റെ വലയിലായി
കാലുകള്‍ തളര്‍ന്ന് ഒറ്റയ്ക്കിരുന്നപ്പോഴും
വെറുതേ ഞാന്‍ നിന്നെയോര്‍ത്തു
വീണ്ടും നീ എന്നെ നനയ്ക്കുമെന്ന് ആശിച്ചു

8 comments:

  1. മോഹമഴ മലയാളകവിതയുടെ നടുമുറ്റത്തേക്കു തന്നെ പെയ്തിറങ്ങട്ടെ.ഏഴാംതരക്കാരിക്ക് കവിതയുടെ വിത ഇനിയുമുണ്ടാകട്ടെ

    ReplyDelete
  2. മോളൂ,നന്നായി.മോഹങ്ങളെല്ലാം സഫലമാകട്ടെ-ആശംസകള്‍.

    ReplyDelete
  3. അച്ചുക്കുട്ടി ,
    എനിക്കും ഏറ്റവും ഇഷ്ടമായ മഴയുമായി എത്തിയതിൽ സന്തോഷം!ഈ മോഹമഴയിൽ ഞാനും നനഞ്ഞു.
    മോളുടെ കവിതയിൽ ഒത്തിരി ചിന്തകൾ നിറയുന്നു!
    തുടരുക!എല്ലാ നന്മകളും ,ആശംസകളും!!!!

    ReplyDelete
  4. മഴപ്പൊട്ടി ....ചേച്ചീ വന്നതിനും വായിച്ചതിനും ഹൃദയംനിറഞ്ഞ ആശംസകള്‍ക്കും നന്ദി.

    Jyo...ചേച്ചീ എന്റെ കൊച്ചുകവിത വായിച്ച് അഭിപ്രായം അറിയിച്ചതിന്‌ നന്ദി.

    മഹിച്ചേട്ടാ....ഒത്തിരി സന്തോഷം. ഇനിയും എന്റെ കൊച്ചുകവിതകള്‍ വായിക്കനെത്തണേ.....

    ReplyDelete
  5. അച്ചുക്കുട്ടീ...കവിത നന്നായിരിക്കുന്നു. ഇനിയും ഒരുപാടെഴുതുക. ആശംസകള്‍

    ReplyDelete
  6. അച്ചൂട്ടീ... ബൂലോകത്തേയ്ക്ക് സ്വാഗതം.

    നന്നായി എഴുതിയിട്ടുണ്ട്. ഇനിയും ഒരുപാടൊരുപാട് എഴുതുക. ആശംസകള്‍!

    ReplyDelete
  7. നീലാംബരിച്ചേച്ചീ...
    ശ്രീച്ചേട്ടാ...
    സ്നേഹംനിറഞ്ഞ പ്രോത്സാഹനത്തിന്‌ ഒരുപാട് നന്ദി. തുടര്‍ന്നും ഈ കൊച്ചു കവിതാലോകം സന്ദര്‍ശിക്കണേ...

    ReplyDelete
  8. achoooo...
    mohamazha nannaayittundu...
    iniyum nannaayi ezhuthaan
    aaashamsakal...

    ReplyDelete